അല്‍ത്താഫ് റഹ്മാന്റെ ‘നീലി’യിലെ എന്‍ അന്‍പേ….ഗാനം ഹിറ്റാകുന്നു

ഗാനം രണ്ട് ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കണ്ടത് ആയിരങ്ങള്‍

ചിത്രീകരണം പുരോഗമിക്കുന്ന നീലി എന്ന സിനിമയിലെ ‘എന്‍ അന്‍പേ…’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റാകുന്നു. ഇതോടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ഹിറ്റാകുന്ന പാട്ടുകളുടെ ഗണത്തിലേക്ക് എന്‍ അന്‍പേയും ഇടം പിടിച്ചിരിക്കുകയാണ്. തോര്‍ത്ത് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹമാനാണ് നീലിയുടെ സംവിധായകന്‍. ഹരി നാരായണന്‍ രചന നിര്‍വഹിച്ച് ശരത് ഈണമിട്ട ഗാനം ബോംബെ ജയശ്രീയാണ് പാടിയിരിക്കുന്നത്. മമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക.

നീലിയിലെ ഗാനത്തിന്റെ വീഡിയോ പ്രകാശനം പ്രശസത സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് നിര്‍വഹിച്ചത്. റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങും.

കമല്‍, മധുപാല്‍ തുടങ്ങിയ സംവിധായകരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച അല്‍ത്താഫ് റഹ്മാന്റെ ‘നീലി’ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാകുമെന്നകാര്യത്തില്‍ തകര്‍ക്കമുണ്ടാകില്ലെന്നാണ് എന്‍ അന്‍പേ..കേട്ടവരുടെ വിലയിരുത്തല്‍.