മ്മെടെ ‘അല്‍-മൊയ്തു’ യൂട്യൂബില്‍ ഹിറ്റാകുന്നു

വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ഇല്ലാത്തവ സൃഷ്ടിക്കുകയും ചെയ്യുന്ന നവമാധ്യമ സംസ്‌കാരത്തെ കണിക്കിന് പരിഹസിക്കുന്ന അല്‍ മൊയ്തു എന്ന മലയാളം ഷോട്ട്ഫിലിം യുട്യൂബില്‍ മണിക്കൂറുകള്‍കൊണ്ട് കണ്ടത് പതിനായിരങ്ങള്‍.

ആനുകാലിക വിഷയങ്ങളെ ഓണ്‍ലൈന്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ കൈകാര്യം ചെയ്യുന്ന രീതിയേയും ഈ ചിത്രം വിമര്‍ശിക്കുന്നു. തീവ്രവാദത്തിന്റെ പേരില്‍ ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുന്ന നിലപാടുകള്‍ പൊതുസമൂഹത്തില്‍ രൂപംകൊള്ളുന്നതിനെയും സ്വാര്‍ത്ഥത മാത്രം ലക്ഷ്യമിട്ട് മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങളെ സമീപിക്കുന്ന രീതിയും ഇതില്‍ വിമര്‍ശിക്കപ്പെടുന്നു

മാമുക്കോയ ടൈറ്റല്‍ റോളിലെത്തുന്ന അല്‍മൊയ്തു സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌കര്‍ റമീസ് എന്നിവര്‍ ചേര്‍ന്നാണ്.മാമുക്കോയയോടൊപ്പം കലിംഗ ശശി ഷാഫി കൊല്ലം നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളാകുന്നു.
പതിനട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സക്കീന്‍ ആണ്.