ആലപ്പുഴയില്‍ വിഷക്കായ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു;മൂന്ന്‌ പേര്‍ ഗുരുതരാവസ്ഥയില്‍

07-1430973789-saiആലപ്പുഴ: സായി സ്‌കൂളില്‍ വിഷക്കായ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. ആര്യാട്‌ സ്വദേശി അപര്‍ണ(15)യാണ്‌ മരിച്ചത്‌. മറ്റ്‌ മൂന്ന്‌ പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിസ്‌തയിലാണ്‌.

സായിയിലെ പരിശീലകനും മുതിര്‍ന്ന വിദ്യാര്‍ത്ഥികളും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതാണ്‌ കുട്ടകള്‍ ആത്യമഹത്യക്ക്‌ ശ്രമിക്കാന്‍ കാരണമെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച അപര്‍ണയെ പരിശീലകന്‍ തുഴകൊണ്ട്‌ അടിച്ച്‌ പരിക്കേല്‍പ്പിച്ചതായും ബന്ധുകള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇതെപറ്റി അധികൃതരോട്‌ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ്‌ വിദ്യാര്‍ത്ഥകള്‍ വിഷക്കായ കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. 12 ഓളം വിഷക്കായകള്‍ കുട്ടികളുടെ ശരീരത്തില്‍ ചെന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് അസ്വാഭാവികതയാണ്. കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതും വൈകി. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണം.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. നെഹ്‌റുട്രോഫി വാര്‍ഡിലുള്ള സായി ഹോസ്റ്റലില്‍ താമസിക്കുന്ന കായിക താരങ്ങളളായ നാല് പെണ്‍കുട്ടികളാണ് ആത്മഹത്യാശ്രമം നടതിയത്. അവശനിലയില്‍ കണ്ട ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്നും വയറു കഴുകി വിഷാംശം പുറത്തെടുക്കാനുള്ള ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാമെന്ന് സായി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു.