പി കെ ശശിക്കെതിരായ ലൈംഗിക ആരോപണം; പീഡന പരാതി കിട്ടിയെന്ന് കോടിയേരി

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. പരാതിയില്‍ നടപടികള്‍ നടന്നു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. പരാതിയില്‍ നടപടികള്‍ നടന്നു വരുന്നതായി അദേഹം പറഞ്ഞു. ഈ വിഷയത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

രണ്ടാഴ്ച മുമ്പാണ് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടിന് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കിയത്. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളടങ്ങിയ പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിന് ശ്രമിച്ചെന്നും ഫോണില്‍ അശ്ലീല സംഭഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്‌ഐ വനിത നേതാവ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •