അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി.

d298d7621414576927529.7bced2a3.l_12ദില്ലി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. നാലഴ്‌ചക്കകം പുതിയ പ്രവേശന പരീക്ഷ നടത്തണമെന്നാണ്‌ സുപ്രീംകോടതിയുടെ നിര്‍ദേശം. സിബിഎസ്‌ഇയുമായി എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറര ലക്ഷം വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷക്ക്‌ അപേക്ഷിച്ചിരിക്കുന്നത്‌. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ്‌ പ്രവേശന പരീക്ഷ റദ്ദാക്കിയത്‌.

6.3 ലക്ഷം കുട്ടകളാണ്‌ രണ്ടായിരം സീറ്റുകളിലേക്കായി സിബിഎസ്‌ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരിക്കുന്നത്‌. മേയ്‌ മൂന്നിന്‌ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ഹരിയാനയിലെ ഒരു സെന്ററില്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.

രൂപ്‌ സിംഗ്‌ ഡാങ്കി എന്നയാള്‍ക്കാണ്‌ ആദ്യം ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയതെന്നും ഇയാള്‍ എസ്‌എംഎസ്‌ വഴിയും വാട്‌സ്‌ആപ്പ്‌ വഴിയും ചോദ്യത്തിന്റെ ഉത്തരങ്ങള്‍ കുട്ടകള്‍ക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ 12 പേരെ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇയാളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.