അല്‍ ജസീറ നെറ്റ്‌വര്‍ക്ക് ബന്ധം വിച്ഛേദിക്കാന്‍ ബഹ്‌റൈനിലെ ഹോട്ടലുകള്‍ക്ക് നിര്‍ദേശം

മനാമ: അല്‍ ജസീറ നെറ്റ്വര്‍ക്കുമായി ബന്ധമുള്ള എല്ലാ ചാനലുകളും തടയാന്‍ ബഹ്‌റൈനിലെ എല്ലാ ഹോട്ടലുകള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. രാജ്യത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞതായും ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി(ബി ടി ഇ എ) വ്യക്തമാക്കി. ഇതില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഉള്‍പ്പെടും.

നിലവില്‍ ലഭ്യമാകുന്ന ചാനലുകളുടെ പട്ടികയില്‍ നിന്ന് അല്‍ജസീറയുടെയും അതുമായി ബന്ധമുള്ള മാധ്യമങ്ങളുടെയും പേര് ഒഴിവാക്കണം. ഈ നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെ നിയമനടപടിയും ലൈസന്‍സ് റദ്ദാക്കുകയും തടവും പിഴയും ശിക്ഷയും ലഭിക്കാനിടയാകുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.