ആണ്‍കുട്ടികള്‍ കൂടുതല്‍ വരും !! പെണ്‍കുട്ടികള്‍ക്ക്‌ ലൈബ്രററിയില്‍ പ്രവേശനമില്ല

Untitled-1 copyഅലിഗഡ്‌: മൗലാന ആസാദ്‌ ലൈബ്രററിയില്‍ പെണ്‍കുട്ടികള്‍ കൂടി എത്തിയാല്‍ അവിടത്തെ അവസ്ഥ ഗുരുതരമാകുമെന്ന്‌ സര്‍വ്വകലാശാല വൈസ്‌ചാന്‍സലര്‍ ലഫ്‌. ജനറല്‍ സമീര്‍ ഉദ്ദിന്‍ഷ. ലൈബ്രററി സ്ഥല പരിമിതിയാല്‍ ഇപ്പോള്‍ തന്നെ ഏറെ വീര്‍പ്പുമുട്ടുകയാണെന്നും അതുകൊണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ കൂടി പ്രവേശനം അനുവദിച്ചാല്‍ ഇപ്പോള്‍ വരുന്ന ആണ്‍കുട്ടികളുടെ നാലിരട്ടി ലൈബ്രറിയില്‍ എത്തുമെന്നുമാണ്‌ വൈസ്‌ ചാന്‍സലര്‍ പറയുന്നത്‌.

പെണ്‍കുട്ടികള്‍ക്ക്‌ പ്രവേശനം അനുവദിച്ചാല്‍ സ്ഥലപരിമിതി മാത്രമല്ല അച്ചടക്ക പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്‌ വനിതാ കോളേജ്‌ പ്രിന്‍സിപ്പല്‍ നയ്‌മഗുല്‍റസീനും പറയുന്നത്‌.

അതേസമയം വനിത കോളേജ്‌ ലൈബ്രറി ആവശ്യപ്പെടുന്നതനുസരിച്ച്‌ പുസ്‌തകങ്ങള്‍ അവിടെ എത്തിക്കാറുണ്ടെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.ഏറെനാളായി വനിതാ കോളേജ്‌ ലൈബ്രറിയുടെ പരിമിതികള്‍ കണക്കിലെടുത്ത്‌ മൗലാനാ ആസാദ്‌ ലൈബ്രററിയില്‍ പ്രവേശനം നല്‍കണമെന്ന്‌ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.