അലിഗഢ്‌ സകര്‍വ്വകലാശാലയില്‍ നിയമവിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

Aligarh Muslim Universityഅലഹബാദ്‌: അലിഗഢ്‌ മുസ്ലീം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയെ കാമ്പസിന്‌ സമീപം വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ ഖാലിദിനെയാണ്‌ മരച്ച നിലയില്‍ കണ്ടെത്തിയത്‌. ശരീരത്തില്‍ നിറയെ മുറിവുകളുമുണ്ട്‌.

കോളേജില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത്‌ മടങ്ങവെയാണ്‌ ഖാലിദിനെ ബൈക്കിലെത്തിയ ഒമ്പതംഗ സംഘം ആക്രമിച്ചതെന്ന്‌ കോളേജ്‌ വക്താവ്‌ റാഹത്ത്‌ അക്‌ബര്‍ പറഞ്ഞു.

ആക്രമി സംഘത്തിലെ അഞ്ചുപേര്‍ നിലവില്‍ കോളേജിലെ വിദ്യാര്‍ത്ഥിളും ബാക്കി നാല്‌ പേര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ്‌. പരിക്കേറ്റ ഖാലിദിനെ ഉടന്‍ തന്നെ അടുത്തുള്ള ജവഹര്‍ലാല്‍ നെഹറു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളായ ഒമ്പത്‌ പേര്‍ക്കെതിരെ അലഹബാദ്‌ പോലീസ്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തു.