ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി

alexander-jacobതിരു:ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റി. ടിപി വധക്കേസിലെ പ്രതികളെ ന്യായീകരിച്ച് നടത്തിയ വിവാദ പരമാര്‍ശത്തെ തുടര്‍ന്നാണ് നടപടി. വിവാദ പരാമര്‍ശം സംബന്ധിച്ച് ഡിജിപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി.

ഡിജിപിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനാണ് ജയില്‍ വകുപ്പിന്റെ അധിക ചുമതല.

ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യം സംശയാസ്പദമാണെന്നും കേസില്‍ വിധി വരുന്നതിന് മുമ്പ് വാര്‍ത്ത വന്നത് പ്രതികളെ കുടുക്കാനുള്ള ശ്രമമാണെന്നും ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടാതെ പോലീസ് നിഷ്‌ക്രിയരാണെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും ആരോപിച്ചിരുന്നു.

Related Articles