ചെന്നിത്തലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

alappuzha-birdആലപ്പുഴ: ആലപ്പുഴയിലെ ചെന്നിത്തലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. വിദഗ്‌ധ പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കഴിഞ്ഞദിവസം ഇവിടെ പക്ഷികള്‍ ചത്തത്‌ പക്ഷിപ്പനി മൂലമല്ലെന്നായിരുന്നു ആരോഗ്യ വകുപ്പ്‌ പറഞ്ഞിരുന്നത്‌.

ചെന്നിത്തലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആദ്യം മുതല്‍ ആരംഭിക്കും. സ്ഥലത്ത്‌ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്‌കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നാളെ ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌.

അതെസമയം ആലപ്പുഴയിലെ മറ്റിടങ്ങളില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. രോഗം ബാധിച്ച താറാവുകളെ കൊല്ലുന്ന പ്രവര്‍ത്തനം ഇന്ന്‌ അവസാനിക്കും. പക്ഷിപ്പനിയെ തുടര്‍ന്ന്‌ ഇതുവരെ ആലപ്പുഴയില്‍ ഇതുവരെ രണ്ടുലക്ഷത്തിലധികം താറാവുകളെ ഇതുവരെ കൊന്നാടുക്കി.

രോഗം പടരുന്ന സാഹചര്യത്തില്‍ 3 ലക്ഷം ഗുളികള്‍ ജില്ലയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ 30,000 ഗുളികള്‍ ഇന്നലെ എത്തിച്ചിരുന്നു. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്‌തുവരികയാണ്‌.