മഹാകവിയുടെ സവിധത്തിൽ, സാദരം ……..

Story dated:Monday November 16th, 2015,11 06:am
sameeksha sameeksha

Akkitham Achuthan Namboothiri copyമലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവിയുടെ സവിധത്തിൽ അവരെത്തി-അവധി ദിനങ്ങൾ അർത്ഥപൂർണ്ണമാക്കിക്കൊണ്ട് നെല്ലിശ്ശേരി എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സാദരം’ പരിപാടിയുടെ ഭാഗമായാണ് വിദ്യാലയത്തിലെ വിദ്യാരംഗം സാഹിത്യവേദി അംഗങ്ങൾ മഹാകവി അക്കിത്തത്തെ അദ്ദേഹത്തിന്റെ വസതിയായ ദേവായനത്തിൽ സന്ദർശിച്ചത്. തന്റെ പ്രായത്തിലുള്ള അധികമാളുകളെ കുട്ടികൾ കണ്ടിട്ടുണ്ടാവില്ലെന്നു പറഞ്ഞ് സൗഹൃദസംഭാഷണമാരംഭിച്ച മഹാകവി നവതിയുടെ പടിവാതിൽക്കലെത്തിയിട്ടും പ്രായത്തിന്റെ വൈഷമ്യങ്ങൾ മറന്ന് കുട്ടികളുമായി സംവദിച്ചു. പൂശാലിരാമന്റെ കവിത മുഴുവനും ചൊല്ലിയ ശേഷം ചോദ്യങ്ങളും ഉത്തരങ്ങളും നൽകി. എല്ലാവർക്കും നല്ലതുവരുത്തണേയെന്ന പ്രാർത്ഥനയാണ് തനിക്കുള്ളതെന്നു പറഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് പ്രധാനാധ്യാപകൻ അടാട്ട് വാസുദേവൻ‌ ഉപഹാരം സമർപ്പിച്ചു. പി ടി എ പ്രസിഡണ്ട് സി വി ഹംസത്തലി അക്കിത്തത്തെ പൊന്നാട ചാർത്തി ആദരിച്ചു. പി കെ നൗഫൽ, ഇ ടി സിന്ധു, എൻ വി മിനി, പി നൂർജഹാൻ, പി ടി ദീപ, കെ വി സുലൈഖ, എം ജി രമ്യ, പി വി റംല എന്നിവർ പ്രസംഗിച്ചു.