Section

malabari-logo-mobile

ആന്റണിയെ മല്‍സരിപ്പിക്കാന്‍ സമ്മര്‍ദ്ധം

HIGHLIGHTS : നടന്‍ ജഗദീഷും മല്‍സരിച്ചേക്കും തിരു : ഞായറാഴ്ച കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കെ സംസ്ഥാന നേതൃത്വം എകെ ആന്റണിക്കുമേല്‍ മത്സരിക്ക...

നടന്‍ ജഗദീഷും മല്‍സരിച്ചേക്കും

a k antonyതിരു : ഞായറാഴ്ച കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കെ സംസ്ഥാന നേതൃത്വം എകെ ആന്റണിക്കുമേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തിയിരിക്കുകയാണ്. ആന്റണിക്കിഷ്ടമുളള ഏത് മണ്ഡലത്തില്‍ മല്‍സരിക്കാമെന്നും, ഇവിടെ മല്‍സരിക്കാന്‍ എത്തണമെന്നുമാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടയാള്‍ എകെ ആന്റണിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമില്ല. ആന്റണി മല്‍സരിക്കാനെത്താണമെന്ന ആഗ്രഹത്തിന് പിന്നില്‍ പല കാരണങ്ങളാണ് ഉള്ളത്. ആന്റണിയുടെ കര്‍മ്മവേദിയായ പാര്‍ലമെന്റിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എകെ ആന്റണി തന്നെയാണെന്നതിനാല്‍ സംസ്ഥാന നേതാക്കള്‍ നിസ്സാഹായതയിലാണ്. ആന്റണി മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ ജന്മനാടായ ആലപ്പുഴയായിരിക്കും തിരഞ്ഞെടുക്കുക എന്നാണ് വിലയിരുത്തല്‍.

sameeksha-malabarinews

നടന്‍ ജഗദീഷിനെ രംഗത്തിറക്കാനും കോണ്‍ഗ്രസ്സില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ജഗദീഷിനും സീറ്റില്‍ താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജഗദീഷിന്റെ പേര് കൊല്ലത്തേക്കാണ് പരിഗണിക്കുന്നത്. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി എം എ ബേബിയാണ് മല്‍സരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥി എന്ന ചിന്തയാണ് ജഗദീഷിനെ നിര്‍ദ്ദേശിക്കാന്‍ കാരണം.

തിരുവനന്തപുരം സിറ്റിങ് എംപി ശശി തരൂര്‍ പ്രചരണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഇവിടെ വേറെ പേരുകള്‍ കാര്യമായി ഉയര്‍ന്നു വന്നിട്ടില്ല. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍, ലതികാസുഭാഷ് എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ആറ്റിങ്ങലില്‍ ബിന്ദു കൃഷ്ണക്കാണ് സാധ്യത. മാവേലിക്കരയില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷിനെ മാറ്റുകയാണെങ്കില്‍ അദ്ദേഹം ആറ്റിങ്ങലായിരിക്കും മത്സരിക്കുക. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന് തന്നെയാണ് മുന്‍തൂക്കം. അദ്ദേഹം മാറിയാല്‍ പന്തളം സുധാകരന്‍ പട്ടികയില്‍ വരാം.പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കാണ് മുന്‍തൂക്കം. ഡിസിസി പ്രസിഡന്റ് പി മോഹനരാജന്റെ പേരും പരിഗണനയിലുണ്ട്. ഇടുക്കിയില്‍ ടിപി തോമസ് മണ്ഡലം മാറി തൃശ്ശൂരില്‍ മല്‍സരിക്കുമെന്നാണ് സൂചന. എറണാകുളത്ത് കെവി തോമസ് തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങികഴിഞ്ഞു. ചാലക്കുടിയില്‍ സിറ്റിങ് എംപി കെപി ധനപാലന് പകരം പിസി ചാക്കോക്കാണ് സാധ്യത. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സിജു ലൂയിസിന്റെ പേരും പരിഗണനയിലുണ്ട്.

പാലക്കാട്ട് സതീശന്‍ പാച്ചേനി, വികെ ശ്രീകണ്ഠന്‍, എവി ഗോപിനാഥ്, ലതികാ സുഭാഷ് എന്നിവരെ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. ആലത്തൂര്‍ ചിറ്റൂര്‍ – തത്തമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെഎ ഷീബ, കെ എ തുളസി, ഡോ. എംഎ കുട്ടപ്പന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. വടകര സോഷ്യലിസ്റ്റ് ജനതക്ക് വിട്ടു കൊടുത്തിട്ടില്ലെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും സ്ഥാനാര്‍ത്ഥി.

വയനാട്ടില്‍ എംഎ ഷാനവാസിനൊപ്പം ഷാനിമോള്‍ ഉസ്മാന്റെ പേരും ടി സിദ്ദിഖിന്റെ പേരും പരിഗണിക്കുന്നു. കോഴിക്കോട് എംകെ രാഘവനാണ് മുന്‍തൂക്കം കണ്ണൂരില്‍ കെ സുധാകരനും കാസര്‍കോഡ് സികെ ശ്രീധരനുമായിരിക്കും മല്‍സരിക്കുക എന്നാണ് സൂചന.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!