ഐക്യത്തോടെ നിന്നില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും; കോണ്‍ഗ്രസ്സുകാര്‍ക്ക് ആന്റണിയുടെ മുന്നറിയിപ്പ്

download (2)തിരു: ഐക്യത്തോടെ നിന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് എകെ ആന്റണിയുടെ മുന്നറിയിപ്പ്. അഭിപ്രായങ്ങള്‍ ചാനല്‍ ചര്‍ച്ചയിലല്ല പറയേണ്ടതെന്നും ആന്റണി കുറ്റപ്പെടുത്തി. കെപിസിസി നിര്‍വാഹ സമിതി പട്ടികക്ക് എഐസിസി അംഗീകാരം നല്‍കി. നിര്‍വാഹ സമിതിയിലെ അംഗങ്ങളുടെ എണ്ണം 175 പേരില്‍ നിന്ന് 105 പേരായി ചുരുക്കി.

മനപൊരുത്തമില്ലാതെ പ്രവര്‍ത്തിച്ചിട്ട് കാര്യമൊന്നുമില്ലെന്നും ഒരുമിച്ച് നിന്നാല്‍ അടിച്ച് കയറാമെന്നും പല നിലയില്‍ നിന്ന് വടം വലിച്ചാല്‍ എങ്ങുമെത്താന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു.