അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ തുടക്കമായി.

filmദോഹ: ദേശീയ- ആന്തര്‍ദേശീയ, പ്രാദേശിക താരങ്ങള്‍ ഇറങ്ങിവന്ന് ചെമ്പട്ട് പരവതാനിയിലൂടെ കടന്നുപോയതോടെ പ്രഥമ അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ തുടക്കമായി.
ഇന്നലെ വൈകിട്ട് നടന്ന റെഡ് കാര്‍പെറ്റ് ചടങ്ങില്‍ മഹമ്മൂദ് അസ്ഫ, മരിയ പീറ്റേഴ്‌സ്, ഡേവ് സ്‌ക്രാം, സ്റ്റീഫന്‍ കോളിയര്‍, മസിയര്‍ മിറി, നിതിന്‍ സാഹ്നി, റിക്ക് ലെന്‍സ്, പാസ്‌ക്കല്‍ പ്ലിസ്സന്‍, ജാക്ക്‌സണ്‍ മോളോയിയന്‍ സൈക്കോംഗ്, സാലോം, നാസെയ്കു സെയ്‌കോംഗ്, സാഹിറ ബാദി, താരിഖ് അല്‍ അലി, ഹയ അല്‍ ശുഐബി, സുല്‍ത്താന്‍ അല്‍ അലി, അബ്ദുന്നാസര്‍ അല്‍ സായര്‍, ഹുദ ഹുസൈന്‍, അബ്ദുറഹ്മാന്‍ അലാഖല്‍, അലി അല്‍ റഈസ്, ഷിറിന്‍ നെഷാത്, ഹദ്‌യ സഈദ്, ഗാസി ഹുസൈന്‍, നൗറ ഹസ്സന്‍, സാലഹ് അല്‍ മുല്ല, സഅദ് ബുര്‍ഷഇദ്, അബ്ദുല്ല അല്‍ മുസല്ലം, അബ്ദുല്‍ അസീസ് അഹമ്മദ്, ദാന അന്‍ നാത്‌ഷെ, അമല്‍ അല്‍ മുഫ്ത തുടങ്ങി നിരവധി പ്രമുഖരെ റെഡ് കാര്‍പറ്റില്‍ സ്വീകരിച്ചു. ഹയാവോ മിയസാക്കി സംവിധാനം ചെയ്ത ജപ്പാനീസ് അനീമായ ദി വിന്‍ഡ് റൈസസ് ആയിരുന്നു ഉദ്ഘാടന ചിത്രം. ഇന്ന് വൈകിട്ട് നാലരയ്ക്ക് റിഗ്രറ്റ്, ഏഴ് മണിക്ക് മൈക്ക് സേസ് ഗുഡ്‌ബൈ, ദി വൈറ്റ് സ്‌നേക്, ഏഴരയ്ക്ക് ഓണ്‍ ദ വേ റ്റു സ്‌കൂള്‍, എട്ട് മണിക്ക് ദി പെയിന്റിംഗ് പൂള്‍, എട്ടേ മുക്കാലിന് ദി ഇന്‍വിസിബ്ള്‍ ഡിഫീറ്റ് ഓഫ് മിസ്റ്റര്‍ ആന്റ് പീറ്റ്, പത്തു മണിക്ക് ടച്ച് ഓഫ് ദി ലൈറ്റ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.