അജു വര്‍ഗ്ഗീസ് വിവാഹിതനായി

aju-vargeseന്യൂജനറേഷന്‍ നായകരില്‍ ശ്രദ്ധേയനായ അജു വര്‍ഗീസ്സ് വിവാഹിതനായി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് വധു. കടവന്ത്ര എടക്കുളം പള്ളിയില്‍ വെച്ചാണ് വിവാഹം നടന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗ്ഗീസ് സിനിമാലോകത്തേക്ക് കടന്നു വരുന്നത്. തട്ടത്തില്‍ മറയത്ത്, സെവന്‍സ്, കിളിപോയി, പുണ്യാളന്‍, സെക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് അജു.

തിരുവല്ല സ്വദേശിയായ വര്‍ഗ്ഗീസിന്റെയും, സെലിന്റെയും മകനാണ് ഇരുപത്തൊമ്പതുകാരനായ അജു വര്‍ഗ്ഗീസ്.