അജിത്തിനും ശാലിനിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു

24-1398322415-ajith-shalini-wedding-anniversary-03 അജിത്തിന് പിന്നെയും പിന്നെയും സന്തോഷ വാര്‍ത്ത. എന്നൈ അറിന്താല്‍ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിയ്ക്കുന്നതിനിടെ അജിത്ത് വീണ്ടും അച്ഛനായി. മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇന്ന്  പുലര്‍ച്ചെ 4.30 നാണ് ശാലിനി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജിത്ത് കുഞ്ഞിനും ശാലിനിയ്‌ക്കൊപ്പം ഒപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ട്വിറ്ററിലാണ് വാര്‍ത്ത വന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

2000 ല്‍ ആണ് അജിത്തും ശാലിനിയും വിവാഹിതരായത്. 2007 ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അനുഷ്‌ക എന്ന് പേരിട്ട് വിളിയ്ക്കുന്ന കുട്ടിക്ക് ഇപ്പോള്‍ ഏഴ് വയസ്സ് തികഞ്ഞു. തല രണ്ടാമതും അച്ഛനായ സന്തോഷം ആഘോഷമാക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.