ആഷിക് അബു ചിത്രത്തില്‍ മമ്മൂട്ടിയും അജിത്തും ഒന്നിച്ചെത്തുന്നു.

images (4)ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം അജിത്തും മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. മമ്മൂട്ടി അധോലോക നായകനായി വേഷമിടുന്ന ഗ്യാങ്സ്റ്റാര്‍ എന്ന ചിത്രത്തിലാണ് അജിത്ത് പ്രധന വേഷത്തിലെത്തുന്നത്.

അഹമ്മദ് സിദ്ദിഖ് തിരക്കഥ എഴിതിയിരിക്കുന്ന ഈ ചിത്രത്തില്‍ 4 വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഈ മാസം അവസാനം ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും അജിത്തും ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രം ഇരുവര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലാണ് രണ്ടു പേരും ഒരുമിച്ചഭിനയിച്ചത്. രണ്ടു സൂപ്പര്‍സ്റ്റാറുകളെ ഒരേ സ്‌ക്രീനില്‍ കാണാമെന്ന ത്രില്ലിലാണ് ഇരുവരുടെയും ആരാധകര്‍.