എയര്‍ ഏഷ്യയില്‍ കൊച്ചി-ബംഗളൂരു യാത്രയ്‌ക്ക്‌ 1590 രൂപ

download (1)ബംഗളൂരു: എയര്‍ഏഷ്യ ഉത്സവകാല ഓഫര്‍ പ്രഖ്യാപിച്ചു. 1590 രൂപ മുതല്‍ ഓഫര്‍ ടിക്കറ്റുകള്‍ ലഭിക്കും. ഇന്നു മുതല്‍ ഫെബ്രുവരി 29 വരെയുള്ള യാത്രയ്‌ക്ക്‌ ഓഫര്‍ ലഭിക്കും.

ഓഫര്‍ നിരക്കനുസരിച്ച്‌ ബംഗളൂരു-കൊച്ചി, ബംഗളൂരു-ഗോവ റൂട്ടില്‍ 1590 രൂപയ്‌ക്ക്‌ യാത്രചെയ്യാം. ബംഗളൂരു- പുനെ റൂട്ടില്‍ 1990 രൂപയാണ്‌. ദില്ലിയില്‍ നിന്നു ബംഗളൂരുവിലേക്ക്‌ 4290 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം. ഓഫര്‍ ടിക്കറ്റുകളുടെ ബുക്കിങ്‌ ആരംഭിച്ചിട്ടുണ്ട്‌. നവംബര്‍ ഒന്നുവരെ ടിക്കറ്റുകള്‍ ലഭിക്കും.