സണ്‍ഗ്ലാസ്‌ മോഷ്ടിച്ച എയര്‍ ഇന്ത്യ പൈലറ്റിന്‌ 2.4 ലക്ഷം പിഴ

air india copyമുംബൈ: സര്‍വ്വീസിന്റെ കാര്യത്തില്‍ എന്നും പഴികേള്‍ക്കേണ്ടി വന്നിരുന്ന എയര്‍ ഇന്ത്യക്ക്‌ ഇപ്പോള്‍ മാനനഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്‌. സ്വന്തം പൈലറ്റ്‌ മോഷണ കുറ്റത്തിന്‌ പിടിയിലായതാണ്‌ ഏയര്‍ഇന്ത്യയെ മാനം കെടുത്തിയിരിക്കുന്നത്‌. മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ്‌ പൈലറ്റിനെ കയ്യോടെ പിടികൂടിയത്‌.

മുംബൈ തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലെറ്റിനെയാണ്‌ മുംബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന്‌ മോഷണ ശ്രമത്തിനിടെ പിടികൂടിയത്‌. 24,000 രൂപ വിലയുള്ള ഗ്ലാസാണ്‌ പൈലറ്റ്‌ അടിച്ചുമാറ്റാന്‍ ശ്രമിച്ചത്‌ എന്നാല്‍ ഇളാള്‍ ഇതിന്റെ പത്തിരട്ടി തുകയായ 2.4 ലക്ഷം രൂപ പിഴയടക്കണം.

അതെസമയം പൈലറ്റ്‌ പണമടയക്കാന്‍ സമ്മതിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഇക്കാര്യം ഡിഎന്‍എയാണ്‌ പുറത്തുവിട്ടത്‌. ഇക്കാര്യം ഷോപ്പുടമയും പൈലറ്റും തമ്മിലുള്ള സ്വകാര്യ ഇടപാടാണെന്നും ഇതില്‍ എയര്‍ ഇന്ത്യക്ക്‌ ഒന്നും ചെയ്യാനില്ലെന്നും എയര്‍ ഇന്ത്യ വക്താവ്‌ പ്രതികരിച്ചു. എന്നാല്‍ പൈലറ്റ്‌ ഈ ഷോപ്പില്‍ നിന്ന്‌ രണ്ട്‌ സണ്‍ഗ്ലാസുകള്‍ വാങ്ങിയിരുന്നത്രെ എന്നാല്‍ മൂന്നെണ്ണമെടുത്ത്‌ അബദ്ധത്തില്‍ പുറത്തിറങ്ങിയപ്പോഴാണ്‌ പിടിക്കപ്പെട്ടതെന്നാണ്‌ കോ പൈലറ്റ്‌ പറയുന്നത്‌.