Section

malabari-logo-mobile

അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ വിലങ്ങ്

HIGHLIGHTS : ദില്ലി: അച്ചടക്കമില്ലാതെ യാത്രചെയ്യുന്നവര്‍ക്ക് കടുത്ത നടപടിയുമായി എയര്‍ ഇന്ത്യ. സ്ത്രീകളോടും മറ്റ് യാത്രക്കാരോടും ഏതെങ്കിലും തരത്തില്‍ മോശമായ രീതി...

ദില്ലി: അച്ചടക്കമില്ലാതെ യാത്രചെയ്യുന്നവര്‍ക്ക് കടുത്ത നടപടിയുമായി എയര്‍ ഇന്ത്യ. സ്ത്രീകളോടും മറ്റ് യാത്രക്കാരോടും ഏതെങ്കിലും തരത്തില്‍ മോശമായ രീതിയില്‍ പെരുമാറിയാല്‍ അവരെ പളാസ്റ്റിക് കൊണ്ടുള്ള വിലങ്ങ് അണിക്കനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കിടെ മോശമായി പെരുമാറുന്നവരെ വിലങ്ങ്​ വെക്കുമെന്നും​ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും രണ്ടു ജോഡി പളാസ്​റ്റിക്​ കയ്യാമങ്ങൾ സൂക്ഷിക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു. എയർ ഇന്ത്യക്ക്​ യാത്രക്കാരുടെ സുരക്ഷയാണ്​ സർവ്വപ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്​ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

നേരത്തെ രാജ്യാന്തര വിമാന സർവീസുകളിലാണ്​ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാർക്ക്​ കയ്യാമം വെക്കാൻ തീരുമാനിച്ചിരുന്നത്​. എന്നാൽ അടുത്തിടയായി വിമാനയാത്രികരായ സ്​ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ ആഭ്യന്തരസർവീസുകളിലും ഇൗ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ്​ എയർ ഇന്ത്യ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!