എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

Air-Indiaകൊച്ചി: നെടുമ്പാശ്ശേരിയില്‍ ലാന്റിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. രാവിലെ പത്തരയോടെ ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കു വന്ന എയര്‍ ഇന്ത്യ എ ഐ 467 എന്ന വിമാനത്തിന്റെ പിന്‍വശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്.

161 പതിനാറ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ ശക്തമായ കുലുക്കമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

ഇന്ന് (26-02-2015) ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. ടയര്‍ പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ ഷാര്‍ജ വിമാനം വൈകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles