പറന്നുയരുന്നതിനിടെ കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

മലപ്പുറം: പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിലെ യാത്രക്കാര്‍ ആടിയുലഞ്ഞതോടെ യാത്രക്കാര്‍ ഭീതിയിലായി. അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തിലൂണ്ടായിരുന്ന 176 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഇതോടെ മറ്റ് വിമാനങ്ങളും പുറപ്പെടേണ്ട സമയത്തിലും മാറ്റം വന്നിട്ടുണ്ട്.

കരിപ്പൂരില്‍ നിന്ന് 11.30 ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. അതെസമയം വിമാനത്തിന്റെ എഞ്ചിന് തകരാറുണ്ടായിരുന്നെന്നും സൂചനയുണ്ട്. പരിശോധന കഴിഞ്ഞശേഷം മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളു.

Related Articles