എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സില്‍ ഈ വര്‍ഷം മുഴുവന്‍ 30 കിലോ ബാഗേജ്‌ സൗജന്യമായി കൊണ്ടുപോകാം

air indiaദില്ലി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള യാത്രികര്‍ക്ക്‌ 30 കിരലോ ബാഗേജ്‌ സൗജന്യമായി കൊണ്ടുപോകാം. നിലവില്‍ ജൂണ്‍ 30 വരെയായിരുന്നു ഈ സൗജന്യം ലഭ്യമായിരുന്നത്‌. ഇപ്പോള്‍ ഈ ഇളവ്‌ വര്‍ഷം മുഴുവന്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.


ഇന്ത്യയില്‍ നിന്ന്‌്‌ എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും ഈ സൗജന്യം ലഭ്യമായിരിക്കും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ തിരികെ ഇന്ത്യയിലേക്ക്‌ വരുന്നവര്‍ക്കും ഈ ഇളവ്‌ ലഭ്യമാണ്‌.