Section

malabari-logo-mobile

ഖത്തറില്‍ തൊഴിലാളികള്‍ക്ക് ചുട്ടുപൊള്ളുന്ന ചൂടില്‍ ഇനി ജോലിചെയ്യാം;ശീതീകരിച്ച ഹെല്‍മെറ്റ് റെഡി

HIGHLIGHTS : ദോഹ:രാജ്യത്ത് ജോലിചെയ്യുന്ന തൊഴിലാളികളെ ഏറെ കുഴക്കിയിരുന്ന ഒന്നാണ് പൊരിവെയ്‌ലത്ത് കൊടും ചൂടില്‍ പണിയെടുക്കേണ്ട അവസ്ഥ. എന്നാല്‍ തൊഴിലാളികള്‍ക്ക് ആശ്...

ദോഹ:രാജ്യത്ത് ജോലിചെയ്യുന്ന തൊഴിലാളികളെ ഏറെ കുഴക്കിയിരുന്ന ഒന്നാണ് പൊരിവെയ്‌ലത്ത് കൊടും ചൂടില്‍ പണിയെടുക്കേണ്ട അവസ്ഥ. എന്നാല്‍ തൊഴിലാളികള്‍ക്ക് ആശ്വസമായി ശീതീകരിച്ച ഹെല്‍മെറ്റ് ഖത്തര്‍ ഇതിനായി തയ്യാറാക്കി കഴിഞ്ഞു എന്നതാണ് ആ സന്തോഷ വാര്‍ത്ത.

നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊലിപ്പുറത്തെ താപനില (സ്‌കിന്‍ ടെമ്പറേച്ചര്‍) പത്തുഡിഗ്രി സെല്‍ഷ്യല്‍സ് വരെയായി കുറയ്ക്കാന്‍ പുതിയ ഹെല്‍മെറ്റിന് കഴിയും. സൗരോര്‍ജത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹെല്‍മെറ്റ് ഖത്തര്‍ സര്‍വകലാശാലയിലാണ് വികസിപ്പിച്ചത്. ദോഹ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഗവേഷകരാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ആസ്​പയര്‍ സോണ്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ശിതീകരിച്ച ഹെല്‍മെറ്റ് കണ്ടുപിടിച്ചത്. ഒരോ മണിക്കൂറിലെയും വിയര്‍പ്പിന്റെ തോത്, സൂര്യപ്രകാശം, വായു, കാറ്റ് എന്നിവയുടെ പ്രതിഫലനം തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് ഹെല്‍മെറ്റ് വികസിപ്പിച്ചത്.

sameeksha-malabarinews

ഹെല്‍മെറ്റിന്റെ മുകളിലായി ശീതീകരണത്തിനുള്ള പ്രത്യേകയിനം വസ്തു (പൗച്ച് അടങ്ങിയ ഫെയ്‌സ് ചേഞ്ചിങ് മെറ്റീരിയല്‍) ഘടിപ്പിച്ചിട്ടുണ്ട്. ഈ വസ്തുവാണ് താപനില ഉയരുന്ന സാഹചര്യങ്ങളില്‍ തണുപ്പ് നല്‍കുക. തുടര്‍ച്ചയായി നാലു മണിക്കൂര്‍ ഇത് പ്രവര്‍ത്തിക്കും. ഇടവേളകളില്‍ ഈ പൗച്ച് റഫ്രിജറേറ്റിലേക്ക് മാറ്റുകയും തണുപ്പുനിറഞ്ഞ മറ്റൊരു പൗച്ച് ഹെല്‍മറ്റില്‍ ഉപയോഗിക്കുകയും ചെയ്യാം. ഹെല്‍മെറ്റിനുള്ളില്‍ ചെറിയ ഫാന്‍ ഘടിപ്പിച്ചിട്ടുണ്ട്.

സൗരോര്‍ജം ഉപയോഗിച്ചുള്ള ഫാനിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് തണുപ്പ് ലഭിക്കുന്നത്. തൊഴിലാളിയുടെ മുഖത്തിന് അഭിമുഖമായി, ജോലി ചെയ്യാന്‍ സുഖകരമായ രീതിയില്‍ തണുപ്പ് ലഭ്യമാക്കാന്‍ ഈ ഹെല്‍മെറ്റിന് സാധിക്കും. സാധാരണ ഹെല്‍മെറ്റിനേക്കാള്‍ 300 ഗ്രാം അധിക ഭാരമാണ് ശിതീകരിച്ച ഹെല്‍മറ്റിനുള്ളത്. തലയിലെയും മുഖത്തെയും താപനില കുറയുമ്പോള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അത് പ്രതിഫലിക്കുകയും തൊഴിലാളികള്‍ക്ക് ദിവസം മുഴുവന്‍ സുഖകരമായി ജോലിചെയ്യാനും കഴിയും. സാധാരണ ഹെല്‍മെറ്റിനേക്കാള്‍ വിലയില്‍ 20 ഡോളര്‍ അധികം വരും.

ശീതികരിച്ച ഹെല്‍മെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയം നേടിയിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ വിവിധ പദ്ധതികളില്‍ ശിതീകരിച്ച ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ചൂടുകൂടിയ മേഖലകളില്‍ കായികരംഗത്ത് പരിശീലന ആവശ്യങ്ങള്‍ക്കായി ഇത്തരം ശിതീകരിച്ച ഹെല്‍മെറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും തൊഴില്‍രംഗത്ത് ഇതാദ്യ പരീക്ഷണമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!