എയ്‌ഡ്‌സ്‌ ബാധിച്ച 17 കാരിയെ സ്‌കൂള്‍ ഹോസ്‌റ്റലില്‍ നിന്നും പുറത്താക്കി

Untitled-1 copyഭുവനേശ്വര്‍: എയ്‌ഡ്‌സ്‌ ബാധിച്ച ഒഡിഷ സ്വദേശിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ ഹോസ്‌റ്റലില്‍ നിന്ന്‌ പുറത്താക്കി. ഹോസ്‌റ്റലിലെ മറ്റ്‌ താമസക്കാരായ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ്‌ നടപടി.

എയ്‌ഡ്‌സ്‌ ബാധിച്ച കുട്ടി ഹോസ്‌റ്റലില്‍ വരുന്നത്‌ അധികൃതര്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കിയിരുന്നു. എന്നാല്‍ സ്‌കൂളില്‍ വരാനുള്ള അനുമതി നിഷേധിച്ചിരുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ ഹോസ്‌റ്റലില്‍ താമസിക്കാനുള്ള അനുവാദം വീണ്ടും ലഭിക്കുകയായിരുന്നു. എന്നാല്‍ മറ്റ്‌ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതി വീണ്ടും ശക്തമായതോടെയാണ്‌ കുട്ടിയെ പുറത്താക്കിയത്‌.

അതെസമയം കുട്ടിയോട്‌ തങ്ങള്‍ യാതൊരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ലെന്നും വീട്ടില്‍ താമസിച്ചുകൊണ്ട്‌ സ്‌കൂളില്‍ വരാന്‍ മാത്രമാണ്‌ ആവശ്യപ്പെട്ടതെന്നും ഇതൊരു കാരണവശാലും കുട്ടിയുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതല്ലെന്നം സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Related Articles