കേരളത്തില്‍ എയ്ഡ്‌സ് രോഗികള്‍ വര്‍ദ്ധിക്കുന്നു

തിരു :എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധനവ് ഉണ്ടായതായി ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍. 2012 – 13 വര്‍ഷത്തില്‍ സംസ്ഥാനത്ത് 1766 പേരാണ് ചികല്‍സ തേടിയത്. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1135 രോഗികള്‍ ചികില്‍സക്കെത്തിയതായാണ് റിപ്പോര്‍ട്ട്.

2004 -05 കാലത്ത് 445 എയ്ഡ്‌സ് രോഗികള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധന. മൊത്തം സംസ്ഥാനത്ത് 12,665 എയ്ഡ്‌സ് രോഗികള്‍ ഉണ്ടെന്നാണ് കണക്കെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇപി ജയരാജന്‍ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയവെയാണ് മന്ത്രി വിഎസ് ശിവകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.