Section

malabari-logo-mobile

ജില്ലയില്‍ നിന്നും ആദ്യ വനിതാ അഡീഷനല്‍ കൃഷി ഡയറക്റ്റര്‍

HIGHLIGHTS : മലപ്പുറം: പ്രിന്‍സിപ്പല്‍ ക്യഷി ഓഫീസറായിരുന്ന ആമിന വെങ്കിട്ട സംസ്ഥാന അഡീഷനല്‍ കൃഷി ഡയറക്റ്ററായി ചുമതലയേറ്റു. ആദ്യമായാണ് ജില്ലയില്‍ നിന്നും ഒരു വനിത...

Amina Venkitta (1)മലപ്പുറം: പ്രിന്‍സിപ്പല്‍ ക്യഷി ഓഫീസറായിരുന്ന ആമിന വെങ്കിട്ട സംസ്ഥാന അഡീഷനല്‍ കൃഷി ഡയറക്റ്ററായി ചുമതലയേറ്റു. ആദ്യമായാണ് ജില്ലയില്‍ നിന്നും ഒരു വനിത അഡീഷനല്‍ കൃഷി ഡയറക്റ്റര്‍ പദവിയിലെത്തുന്നത്. ഈ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ മുസ്‌ലീം വനിതയുമാണ്.

രണ്ടേകാല്‍ വര്‍ഷമായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായിരുന്ന ആമിന വെങ്കിട്ട ജില്ലയില്‍ 100 കോടിയോളം രൂപയുടെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പൊന്നാനി കോള്‍ വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും കേന്ദ്രസഹായത്തോടെയുള്ള ആര്‍.കെ.വി.വൈ ഫണ്ട് ഉപയോഗിച്ച് വിവിധ വിളകളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനും പച്ചക്കറി കൃഷിയില്‍ കാര്യമായ പുരോഗതി സൃഷ്ടിക്കുന്നതിനും കഴിഞ്ഞത് ഇക്കാലത്താണ്.

sameeksha-malabarinews

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലീം വനിതകള്‍ പിന്നാക്കം നിന്നിരുന്ന 1970കളില്‍ തിരുവനന്തപുരം വെള്ളായനിയിലുള്ള കാര്‍ഷിക കോളേജില്‍ ചേര്‍ന്ന് പഠിച്ചാണ് ആമിന കാര്‍ഷിക ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് 1979ല്‍ പൊന്‍മള കൃഷി ഭവനില്‍ കൃഷി ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ചു. പിന്നീട് കൃഷി അസി. ഡയറക്റ്റര്‍, കൃഷി ഡെപ്യൂട്ടി ഡയറക്റ്റര്‍, കൃഷി ജോയിന്റ് ഡയറക്റ്റര്‍ തസ്തികകളില്‍ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. നവംബര്‍ 31ന് സര്‍വീസില്‍ നിന്നും വിരമിക്കും.
അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, എം.ഇ.എസ് ജില്ലാ ട്രഷറര്‍, ജെയ്‌സീസ് ചങ്കരംകുളം ചാപ്റ്ററിന്റെ വനിതാ സ്ഥാപക സെക്രട്ടറി, ഓയ്‌സ്‌ക വനിതാ വിങ് സ്ഥാപക പ്രസിഡന്റുമാണ്.

മക്കരപ്പറമ്പ് സ്വദേശിയായ ആമിന വെങ്കിട്ട ഹുസ്സയിന്‍ – ഫാത്തിമ ദമ്പതികളുടെ മകളാണ്. റിട്ടയേഡ് ആയുര്‍വേദ ഡി.എം.ഒ. മുഹമ്മദ് ബിന്‍ അഹമ്മദ് ഭര്‍ത്താവാണ്. തിരൂരിലെ അസി. സര്‍ജന്‍ ഡോ: ഡാലിയ, ബി.ഡി.എസ് വിദ്യാര്‍ഥിയായ അക്തര്‍ റമീസ് എന്നിവരാണ് മക്കള്‍. ജില്ലാ പഞ്ചായത്ത്-കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ആമിന വെങ്കിട്ടക്ക് യാത്രയയപ്പ് നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!