Section

malabari-logo-mobile

കൃഷിയറിവ്‌ പകര്‍ന്ന്‌ ഫാം സ്‌കൂള്‍ ക്ലാസുകള്‍ സമാപിച്ചു

HIGHLIGHTS : സ്വന്തം കൃഷിയിടത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ മറ്റ്‌ കര്‍ഷകരിലേക്ക്‌ പകരുക എന്ന ലക്ഷ്യവുമായി 'ആത്മ'യുടെയും വട്ടംകുളം കൃഷിവകുപ്പിന്റെയും നേതൃത്വത്...

imagesസ്വന്തം കൃഷിയിടത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ മറ്റ്‌ കര്‍ഷകരിലേക്ക്‌ പകരുക എന്ന ലക്ഷ്യവുമായി ‘ആത്മ’യുടെയും വട്ടംകുളം കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ജൈവ ഫാം സ്‌കൂള്‍ ആറാംഘട്ട ക്ലാസുകള്‍ സമാപിച്ചു. നീലിയാട്‌ പ്രദേശത്തെ കര്‍ഷകനായ ചന്ദ്രന്‍ മാഷിന്റെ കൃഷിയിടത്തിലാണ്‌ ക്ലാസുകള്‍ നടന്നത്‌. തിരൂര്‍ മഹാത്മാഗാന്ധി പ്രകൃതി ചികിത്സാകേന്ദ്രത്തിലെ ഡോ.പി.എ. രാധാകൃഷ്‌ണന്‍ ആരോഗ്യപ്രദവും വിഷവിമുക്തവുമായ ഭക്ഷണരീതിയെക്കുറിച്ച്‌ വിശദീകരിച്ചു.

5.5 ഏക്കര്‍ കൃഷിയിടത്തില്‍ വിവിധ തരം കൃഷികള്‍ നടത്തി വിജയിച്ച മാതൃകാ കര്‍ഷകനാണ്‌ ചന്ദ്രന്‍ മാഷ്‌. സ്വന്തം കൃഷിയിടത്തില്‍ നിന്ന്‌ ലഭിച്ച കൃഷിയറിവുകള്‍ മറ്റു കര്‍ഷകര്‍ക്ക്‌ പകര്‍ന്ന്‌ നല്‌കിയത്‌ വേറിട്ട അനുഭവമായി. ഭക്ഷണ പാനീയങ്ങള്‍ കൂടുതല്‍ ആരോഗ്യപ്രദവും വിഷവിമുക്തവുമായ രീതിയില്‍ തയ്യാറാക്കുന്നതിനെക്കുറിച്ച്‌ ക്ലാസില്‍ പ്രതിപാദിച്ചു. എണ്ണ ഉപയോഗിക്കാത്ത ബിരിയാണി, നെല്ലിക്ക, കാരറ്റ്‌, പച്ചമാങ്ങ, അരിനെല്ലി, എന്നിവ കൊണ്ട്‌ നിര്‍മിച്ച പാനീയങ്ങള്‍ ക്ലാസിന്റെ ഭാഗമായി തയ്യാറാക്കി. നിരവധി പേര്‍ വിഭവങ്ങള്‍ രുചിച്ചറിയാനെത്തി. അസ്സി. കൃഷി ഓഫീസര്‍ റംലത്ത്‌ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി. എട്ട്‌ വനിതകള്‍ ഉള്‍പെടെ 20 പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!