Section

malabari-logo-mobile

സമരകാഹളമുയര്‍ന്നു: പരപ്പനങ്ങാടി ടോള്‍പാസിനുള്ള അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: അവുക്കാദര്‍ക്കുട്ടിനഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ ചുങ്കപ്പിരിവില്‍ നിന്ന് തദ്ദേശീയരുടെ വാഹനങ്ങളെ ഒഴിവാക്കാന്‍ വീണ്ടും അപേക്ഷ ക്ഷണിച്...

toll boothപരപ്പനങ്ങാടി: അവുക്കാദര്‍ക്കുട്ടിനഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ ചുങ്കപ്പിരിവില്‍ നിന്ന് തദ്ദേശീയരുടെ വാഹനങ്ങളെ ഒഴിവാക്കാന്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. ഇതുപ്രകാരംഈമാസം പതിനഞ്ച് മുതല്‍ ഇരുപതുവരെ  തിരൂരങ്ങാടി ആര്‍.ടി.ഒ.ഓഫീസില്‍നിന്നു അപേക്ഷാഫോറം വിതരണംചെയ്യും.മതിയായ രേഖകള്‍ സഹിതം ഇരുപത്തിഒന്നു മുതല്‍ ഇരുപത്തി അഞ്ചു വരെ ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .

സ്ഥലം എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബാണ് ഇക്കാര്യം അറിയിച്ചത്

sameeksha-malabarinews

നേരരത്തെ ടോള്‍പ്പിരിവിനെതിരെ ശക്തമായ സമരമാണ് ഇവിടെ നടന്നത്.ഇതേ തുര്‍ന്ന് പരപ്പനങ്ങാടിയിലെ വാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയെന്ന തീരുമാനം വന്നതിന് ശേഷമാണ് സമരം അവസാനിച്ചത്. എന്നാല്‍ കുറച്ച് പേര്‍ക്ക് മാത്രം പാസ് നല്‍കി ആര്‍ബിഡിസി കള്ളക്കളി നടത്തുകയായിരുന്നു. ടോള്‍ പിരിവ് നടത്തുന്ന കരാറുകാരന്‍ പാസില്ല എന്ന കാരണം പറഞ്ഞ് പരപ്പനങ്ങാടിയിലെ വാഹനങ്ങളില്‍ നിന്നും പിരിവ് വ്യാപകമാക്കിയതോടെ ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും സമരം നടത്തുമെന്ന് പ്രഖാപിച്ചിരുന്നു. ഈ ആവിശ്യമടക്കമുന്നയിച്ച് ജനകീയആക്ഷന്‍ സമിതി വെള്ളിയാഴ്ച നഗരസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!