Section

malabari-logo-mobile

സമയത്ത്‌ രേഖകള്‍ നല്‍കിയില്ല :താനൂര്‍ വില്ലേജ്‌ ഓഫിസില്‍ ജീവനക്കാരെ പൂട്ടിയിട്ടു

HIGHLIGHTS : താനൂര്‍: രേഖകള്‍ വാങ്ങനെത്തിയ ആളോട്‌ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ താനൂര്‍ വില്ലേജ്‌

tanur strikeതാനൂര്‍: രേഖകള്‍ വാങ്ങനെത്തിയ ആളോട്‌ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ താനൂര്‍ വില്ലേജ്‌ ഓഫീസിനകത്ത്‌ ജീവനക്കാരെ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ പൂട്ടി.യിട്ടു. ശനിയാഴ്‌ച വൈകീട്ട്‌ നാലു മണിയോടെയാണ്‌ സംഭവം. ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. താനൂര്‍ എടക്കടപ്പുറം കണ്ണൂക്കാരന്റെ പുരക്കല്‍ യൂസഫിന്റെ ഭുമിയുടെ പോക്കുവരവ്‌ സര്‍ട്ടിഫിക്കേറ്റ്‌ രേഖ ശരിയാക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ തര്‍ക്കമുണ്ടായത്‌.

ഈ രേഖ ലഭിക്കാന്‍ തന്നെ നിരവധി തവണ നടത്തിച്ചെന്നും, ശനിയാഴ്‌ച ചെന്നപ്പോള്‍ വില്ലേജ്‌ അസിസ്‌റ്റന്റ്‌ വീണ്ടും തന്നോട്‌ അടുത്ത ദിവസം വരാന്‍ പറഞ്ഞെതോടെയാണ്‌ തര്‍ക്കം തുടങ്ങിയത്‌. വിവരമറിഞ്ഞ്‌ നൂറുകണക്കിന്‌ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ജീവനക്കാരെ വില്ലേജ്‌ ഓഫീസിനകത്താക്ക പൂട്ടിടുകയുമായിരുന്നു. താനൂര്‍ സ്‌റ്റേഷനിലെ പോലീസ്‌ സ്ഥലത്തെത്തിയെങ്ങിലും പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന്‌ ആറരമണിയോടെ ഉന്നത റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയശേഷമാണ്‌ ഇവരെ തുറന്ന്‌ വിടാന്‍ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ തയ്യാറായത്‌. ഇന്ന്‌ ആര്‍ഡിഓയുടെ മുന്നില്‍ വെച്ച്‌ ചര്‍ച്ച നടത്താമെന്നും അതിന്‌ ശേഷം നടപടി സ്വീകരിക്കാമെന്നും ഉറപ്പ്‌ നല്‍കിയ ശേഷമാണ്‌ സമരക്കാര്‍ പിരിഞ്ഞ്‌ പോയത്‌.

sameeksha-malabarinews

.ചര്‍ച്ചയില്‍ ഡെപ്യൂട്ടി ആര്‍ഡിഒ കെപി ഗോവിന്ദന്‍കുട്ടി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംപി അഷറഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ സലാം, പോലീസ്‌ സിഐ റാഫി എന്നിവര്‍ പങ്കെടുത്തു.


കഴിഞ്ഞ ആഴ്‌ചയില്‍ രേഖകള്‍ കൃത്യസമയത്ത്‌ നല്‍കിയല്ലെന്നാരോപിച്ച്‌ പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസ്‌ ഒരാള്‍ അടിച്ച്‌ തകര്‍ത്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!