‘കോളേജ് വന്നോട്ടെ ഞങ്ങളുടെ നെഞ്ചത്തുകുടി വേണ്ട’

PGDI IIST SHASHI KALA TEACHERപരപ്പനങ്ങാടി: ഐ ഐ എസ് ടി കോളേജ് വരുന്നതിന് തങ്ങള്‍ എതിരെല്ലെന്നും എന്നാല്‍ തങ്ങളുടെ നെഞ്ചത്തുതന്നെ അത് സ്ഥാപിക്കണമെന്ന് പറഞ്ഞാല്‍ അത് നടപ്പാവില്ലെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികലടീച്ചര്‍.

ചിറമംഗലം പരിയാപുരം നൈതല്ലൂർ ഐ ഐ എസ് ടി  ക്കെതിരെയുള്ള പ്രദേശ വാസികളുടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി തിരൂരങ്ങാടി താലൂക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരന്നു ശശികലiist

. പരപ്പനങ്ങാടി ബി ഇ എം സ്കൂൾ പരിസരത്ത് നിന്നും വൈകുന്നേരം നാലോടെ പ്രകടനമായെത്തിയ മാര്‍ച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള  നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു .മന്ത്രി വസതിയുടെ നൂറു മീറ്റര്‍ അകലെ താനൂര്‍ സി ഐ   പി ആർ ബിജോയിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  മാര്‍ച്ച് തടഞ്ഞു .
.

താലൂക്ക് സെക്രട്ടറി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി . കെ പി പ്രകാശൻ ,രാജീവ് മാസ്റ്റർ,ഉള്ളെരി ഉണ്ണി ,പി ജഗന്നിവാസൻ ,തറയിൽ ശ്രീധരൻ ,പി തുളസീദാസ് ,പാലക്കൽ ഉഷ പ്രസംഗിച്ചു .