പ്രായം കൂടിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രണയം അഭിനയിക്കാനില്ല; നിത്യാ മേനോന്‍

nitya-menonസൂപ്പര്‍ താരങ്ങളാണെങ്കിലും പ്രായകൂടുതലുള്ള നടന്‍മാരുടെ കൂടെ അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് നിത്യാമേനോന്‍. ഇവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ തന്റെ സ്‌ക്രീന്‍ കെമിസ്ട്രി ശരിയാവില്ലെന്നും അതുകൊണ്ടാണ് പ്രായമായ സൂപ്പര്‍താരങ്ങളെ ഒഴിവാക്കുന്നതെന്നും നിത്യാമേനോന്‍ പറഞ്ഞു.

താന്‍ പ്രായം കൂടിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ തനിക്ക് തന്നെ അസഹ്യത തോന്നാറുണ്ടെന്നും അതുകൊണ്ടു തന്നെ എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ താന്‍ അഭിനയിക്കുന്നതതെന്ന് ചിന്തിക്കാറുണ്ടന്നെും നിത്യ പറഞ്ഞു. ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആ ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി വളരെ പ്രധാനപ്പെട്ടതാണെന്നും അതില്ലാതെ ചെയ്യുന്ന സിനിമ മികവുറ്റതാകില്ലെന്നും നിത്യ പറഞ്ഞു.

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചെങ്കില്‍ മാത്രമേ ചിത്രം വിജയിക്കൂ എന്ന തോന്നലൊന്നും തനിക്കില്ലെന്നും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് തന്റെ ആഗ്രഹമെന്നും നിത്യ പറഞ്ഞു.

നിത്യയുടെ ഈ തുറന്നു പറച്ചിലെനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാലോകത്തു തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.