“അയാളുടെ വാക്കുകള്‍ അവജ്ഞയോടെ തളളുന്നു” പിണറായിക്ക്‌ വിഎസ്സിന്റെ മറുപടി

pinarayi vs vsഅയാളുടെ വാക്കുകള്‍ അവജ്ഞയോടെ തളളുന്നു പിണറായിക്ക്‌ വിഎസ്സിന്റെ മറുപടി
ആലപ്പുഴ വിഎസ്‌ അച്ചുതാനന്ദന്‌ പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയാണന്ന പാര്‍ട്ടി സക്രട്ടറിയേറ്റിന്റെ പ്രസ്‌താവനക്ക്‌ മണിക്കൂറുകള്‍ക്കകം വിഎസിന്റെ ചുട്ട മറുപടി. പിണറായി വിജയനെ അയാള്‍ എന്നു വിളിച്ച അച്ചുതാനന്ദന്‍ പറഞ്ഞതിങ്ങനെ അയാളുടെ വാക്കുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ്‌.

പാര്‍ട്ടി സമ്മേളനം നടക്കുന്ന സമയത്ത്‌ നടപടികളെ കുറിച്ച്‌ പറയുകയോ നടപടിയെടുക്കുകയോ ചെയ്യരുതെന്നാണ്‌ പാര്‍ട്ടി രീതി, ഇത്‌ പിണറായി വിജയന്‍ ലംഘിച്ചു. താന്‍ പാര്‍ട്ടി സഖാക്കള്‍ക്ക്‌ നേരിട്ട ജനാധിപത്യവിരുദ്ധമായ നടപടകളെ കുറിച്ചും ചില ഫാസിസ്റ്റ്‌ ഇടപടെലുകളെ കുറിച്ചുമാണ്‌ കേന്ദ്രകമ്മിറ്റിക്ക്‌ കുറിപ്പ്‌ നല്‍കിയതെന്നും അത്‌ പരിശോധിക്കേണ്ടത്‌ കേന്ദ്രകമ്മറ്റിയും പോളിറ്റ്‌ബ്യൂറോയുമാണെന്നും വിഎസ്‌ പറഞ്ഞു, പിബിയംഗങ്ങള്‍ കേരളത്തില്‍ വരുന്നുണ്ട്‌ അവരുടെ തീരുമാനം എന്താണെന്നറിഞ്ഞിട്ട്‌ താന്‍ നിലപാട്‌ വ്യക്തമാക്കാമെന്നും വിഎസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു,

സംസ്ഥാനസമ്മേളനത്തിന്റെ തലേ ദിവസം ഒരു മുതിര്‍ന്ന നേതാവിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്‌ പാര്‍ട്ടി പത്രക്കുറിപ്പിറക്കുന്നതും അത്‌ വിശദീകരിക്കുന്നതും സിപിഎമ്മിന്റെ ചരിത്രതിലാദ്യത്തെ സംഭവമാണ്‌. വിഎസ്സിനെ ഈ സമ്മേളനത്തോടെ ജില്ലാകമ്മറ്റിയിലേക്ക്‌ തരം താഴ്‌ത്താന്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട്‌ ആവിശ്യപ്പെട്ടതായും സൂചനയുണ്ട്‌. കേന്ദ്രകമ്മറ്റിയില്‍ പ്രായാധിക്യം പറഞ്ഞും, സംസ്ഥാനകമ്മറ്റിയില്‍ ന്‌ിന്ന്‌ വിഭാഗീയതയുടെ പേരിലും നടപടിയെടുക്കാമെന്നാണ്‌ ഈ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
ദേശീയതലത്തില്‍ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഏറെ ജനകീയ പിന്തുണയുള്ള വിഎസ്സിനെ പോലൂള്ള ഒരു നേതാവിനെ പാര്‍്‌ട്ടിക്ക്‌ പുറത്തേക്ക്‌ വഴിയൊരുക്കാനുള്ള തീരുമാനം കേന്ദ്രനേതൃത്വം കൈക്കൊള്ളുമോയെന്നത്‌ വരുദിവസങ്ങളില്‍ കാണാം.