ഡീസലിനും പെട്രോളിനും പാചകവാതകത്തിനും വീണ്ടും വില കുട്ടി

ദില്ലി പുതുവത്സരദിനത്തില്‍ ഡീസലിനും പെട്രോളിനും പാചകവാതകത്തിനും വില വര്‍ദ്ധിപ്പിച്ച് എണ്ണകമ്പനികള്‍.

പെട്രോളിന് 1.29 രുപയും ഡീസലിന് ഒരു രൂപയും, സബ്ഡിയുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ രണ്ടു രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് ഒരു രൂപയുമാണ് കൂട്ടിയത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 26 പൈസയാണ് വര്‍ധന.

. ഡിസംബര്‍ 16ന് പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസല്‍ ലിറ്ററിന് 1.79 രൂപയും കൂട്ടിയിരുന്നു.

ഏഴു മാസത്തിനിടെ എട്ടാം തവണയാണ് എല്‍പിജി ഗ്യാസിന് വില വര്‍ദ്ധിക്കുന്നത്‌