Section

malabari-logo-mobile

മൊബൈല്‍ വഴി ഡോളര്‍ തട്ടിപ്പ്‌ നടത്തുന്ന ആഫ്രിക്കന്‍ യുവാവ്‌ മലപ്പുറത്ത്‌ പിടിയില്‍

HIGHLIGHTS : മലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി കോടികള്‍ വാഗ്‌ദാനം നല്‍കി തട്ടിപ്പ്‌ നടത്തിയ ആഫ്രിക്കന്‍ യുവാവ്‌ മലപ്പുറത്ത്‌ പിടിയില്‍.

afircaമലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി കോടികള്‍ വാഗ്‌ദാനം നല്‍കി തട്ടിപ്പ്‌ നടത്തിയ ആഫ്രിക്കന്‍ യുവാവ്‌ മലപ്പുറത്ത്‌ പിടിയില്‍. ഐവറികോസ്റ്റ്‌ പൗരന്‍ സബാലി റൊളന്റ്‌ ആണ്‌ മലപ്പുറത്ത്‌ പോലീസ്‌ പിടിയിലായത്‌. ഫോണുകളിലേക്ക്‌ എസ്‌എംഎസ്സുകള്‍ അയച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.
അവകാശികളില്ലാത്ത കോടീശ്വരനായ ഒരു അമേരിക്കന്‍ പൗരന്‍ മരണപ്പെട്ടെന്നും ഇയാളുടെ സമ്പത്തായ കോടിക്കണക്കിന്‌ ഡോളര്‍ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ തയ്യാറായാല്‍ ഒരു നിശ്ചിത ശതമാനം വിതരണം ചെയ്യുന്ന ആള്‍ക്ക്‌ നല്‍കുമെന്നും പറഞ്ഞാണ്‌ ഫോണുകളിലേക്ക്‌ വ്യാജ എസ്‌എംഎസ്സുകള്‍ അയച്ചത്‌. എസ്‌എംഎസ്‌ കിട്ടിയ അരീക്കോട്‌ ഊര്‍ങ്ങാട്ടിരി സ്വദേശി തന്റെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും അയച്ചുകൊടുത്തു. ഇതിന്‌ ശേഷം ഒരാള്‍ നിരന്തരം ഇയാളുമായി ഫോണ്‍ വഴി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒന്നേമുക്കാല്‍ ബില്യണ്‍ ഡോളര്‍ കൈമാറുന്നതിനായി ന്യൂദല്‍ഹിയിലെത്താന്‍ ആവശ്യപ്പെടുകയും കസ്റ്റംസ്‌ ഉള്‍പ്പെടയുള്ള നികുതി ചിലവുകള്‍ക്കായി അഞ്ച്‌ ലക്ഷം രൂപ അഡ്വാന്‍സായി നല്‍കണമെന്നും ആവശ്യപ്പെട്ടു.
സപ്‌തംബര്‍ മാസം 26ന്‌ ദല്‍ഹിയിലെത്തിയ ഊര്‍ങ്ങാട്ടിരി സ്വദേശി ആഫ്രിക്കന്‍ യുവാവിന്‌ അഞ്ച്‌ ലക്ഷം രൂപ കൈമാറി. ആഫ്രിക്കന്‍ യുവാവ്‌ ഒരു ഇരുമ്പ്‌ പെട്ടി ഇയാള്‍ക്ക്‌ കൈമാറുകയും ചെയ്‌തു. പെട്ടിയില്‍ ഡോളറുകള്‍ ആണെന്നായിരുന്നു ആഫ്രിക്കന്‍ യുവാവ്‌ പറഞ്ഞിരുന്നത്‌. പെട്ടി തുറന്ന്‌ നോക്കിയപ്പോള്‍ 100 ഡോളറിന്റെ രണ്ട്‌ കറന്‍സികള്‍ക്കിടയില്‍ വെള്ളപേപ്പറുകള്‍ അടുക്കിവെച്ചതായി കണ്ടു. വെള്ളപേപ്പറുകള്‍ പ്രത്യേകതരം കെമിക്കലില്‍ മുക്കി സീല്‍ ചെയ്‌തിരിക്കുകയാണെന്നും ഈ നോട്ടുകള്‍ മറ്റാര്‍ക്കെങ്കിലും കിട്ടിയാല്‍ അവര്‍ അത്‌ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തിരിക്കുന്നതെന്നും ആഫ്രിക്കന്‍ യുവാവ്‌ പറഞ്ഞു.
ഒരു പ്രത്യേകതരം കെമിക്കല്‍ ഉപയോഗിച്ചാല്‍ നോട്ടുകള്‍ ഒറിജിനലായി മാറുമെന്നും ബാക്കിയുള്ള കറന്‍സികളടങ്ങിയ രണ്ട്‌ പെട്ടികള്‍ ലഭിക്കുന്നതിന്‌ 60 ലക്ഷം രൂപകൂടി നല്‍കണമെന്നും സബാലി റൊളന്റ്‌ പറഞ്ഞു. അമേരിക്കയില്‍ നിന്നും പെട്ടി തുറക്കുന്നതിനുള്ള കോഡ്‌ നമ്പര്‍ ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പെട്ടികള്‍ തുറന്ന്‌ നോട്ടുകള്‍ കെമിക്കലില്‍ മുക്കിയാല്‍ ഒറിജിനല്‍ ഒന്നേകാല്‍ മില്യണ്‍ കോടി ഡോളറായി മാറുമെന്നും കെമിക്കല്‍ ലഭിക്കാതെ പെട്ടി തുറന്നാല്‍ വൈറസ്‌ കയറി നോട്ടുകള്‍ നശിക്കുമെന്നും പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.
മലപ്പുറം ഡിവൈഎസ്‌പി അഭിലാഷിന്റെ നിര്‍ദ്ദേശ പ്രകാരം സിഐ അശോകന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്‌ഐ മനോജ്‌ പറയറ്റ. സ്റ്റേറ്റ്‌ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ശശി കുണ്ടറക്കാട്‌, അബ്‌ദുള്‍ അസീസ്‌, സത്യനാഥന്‍, എഎസ്‌ഐ ഉമ്മര്‍ മേമന, ക്രൈ സ്‌ക്വാഡ്‌ അംഗങ്ങളായ സാബുലാല്‍, അജിത്ത്‌കുമാര്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!