ഇംഗ്ലീഷ്‌ അറിയുന്നവര്‍ മാത്രം ചലച്ചിത്രമേളക്ക്‌ എത്തിയാല്‍ മതി; അടൂര്‍ ഗോപാലകൃഷ്‌ണന്‍

Untitled-1 copyതിരു: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇംഗ്ലീഷ്‌ അറിയാവുന്നവര്‍ പങ്കെടുത്താല്‍ മതിയെന്ന്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍. ലോകസിനിമ പഠിക്കാനുള്ള വേദിയല്ല ചലച്ചിത്രമേളയെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലകളോടെ വരുന്ന ലോകസിനിമകള്‍ കണ്ട്‌ മനസ്സിലാക്കാന്‍ ഡെലിഗേറ്റുകള്‍ക്ക്‌ വിദ്യഭ്യാസം ഉണ്ടാകണം. ആദ്യമായി ലോകസിനിമ കണ്ട്‌ മനസ്സിലാക്കാന്‍ ആരും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ വിശദീകരിക്കാനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ അടൂരിന്റെ ഈ പരാമര്‍ശം. അതേസമയം വിവാദം മുന്‍കൂട്ടി കണ്ട മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയന്ത്രണം കൊണ്ടു വന്നാലും ആര്‍ക്കും പാസ്‌ നിഷേധിക്കില്ലെന്ന്‌ പറഞ്ഞു. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ്‌ ചലച്ചിത്രമേള നടക്കുന്നത്‌.