Section

malabari-logo-mobile

ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നത് വേഗത്തിലാക്കും:മുഖ്യമന്ത്രി

HIGHLIGHTS : ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുത് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുത് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

നടപടിക്രമങ്ങള്‍ മിക്കവാറും പൂര്‍ത്തിയായ 5795 അപേക്ഷകള്‍ സബ് ഡിവിഷണല്‍ ലവല്‍ കമ്മിറ്റി (എസ്.ഡി.എല്‍.സി) മുമ്പാകെയും 64 അപേക്ഷകള്‍ ജില്ലാതല കമ്മിറ്റിയുടെ പരിഗണനയിലാണ്. രണ്ടു കമ്മിറ്റികളുടെയും മുമ്പാകെയുളള മുഴുവന്‍ അപേക്ഷകളിലും ജൂണ്‍ 30-ന് മുമ്പ് തീരുമാനമെടുത്ത് ഭൂമി വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

വനാവകാശ കമ്മിറ്റികള്‍ മുഖേന ലഭിച്ച അപേക്ഷകളുടെ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, കെ. രാജു എന്നിവരും ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, വനം-പട്ടികജാതി പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!