അടൂരിന്‌ കൊളോണിയലിസത്തിന്റെ ഹാങ്ങോവര്‍ എന്ന്‌ ജോയ്‌മാത്യു

സിനിമക്ക്‌ ഒരു ഭാഷയുടേയും ആവശ്യമില്ല

joy mathew 1തിരു: ഇംഗ്ലീഷ്‌ അറിയാവുന്നവര്‍ മാത്രം ചലച്ചിത്രമേളക്ക്‌ എത്തിയാല്‍ മതിയെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്റെ പരാമര്‍ശത്തിനെതിരെ സംവിധായകനും നടനുമായ ജോയ്‌മാത്യു രംഗത്ത്‌. ഇംഗ്ലീഷ്‌ അറിയാവുന്നവരെ മാത്രം ചലച്ചിത്രമേളയില്‍ കൊണ്ടുവന്ന്‌ സാധാരണക്കാരെ അകറ്റി നിര്‍ത്തുന്നത്‌ എന്തിനാണെന്ന്‌ ജോയ്‌മാത്യു ചോദിച്ചു.

അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഇത്തരമൊരു നിലപാട്‌ വെളിപ്പെടുത്തിയത്‌ അദ്ദേഹത്തിന്‌ തെറ്റിപ്പോയതാകാം എന്നും കൊളോണിയലിസത്തിന്റെ ഹാങ്ങോവര്‍ ആണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോയ്‌മാത്യു പ്രതികരിച്ചു. സിനിമക്ക്‌ ഒരു ഭാഷയുടേയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ്‌ ലോകത്തെ മഹത്തായ ഭാഷയൊന്നുമല്ലെന്നും പല വിദേശ സിനിമകളും ഇംഗ്ലീഷ്‌ സബ്‌ടൈറ്റില്‍സ്‌ പോലുമില്ലാതെ ഗ്രാമങ്ങളില്‍ പോലും പ്രദര്‍ശിപ്പിച്ച അനുഭവം തനിക്കുണ്ടെന്ന്‌ ജോയ്‌മാത്യു പറഞ്ഞു. അന്ന്‌ ജനങ്ങളത്‌ നന്നായി ആസ്വദിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.