ശാലുമേനോന്‍ വിവാഹിതയായി

shalu3തൃശ്ശൂര്‍: സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. സീരിയല്‍ നടന്‍ സജി ജി നായരാണ്‌ വരന്‍. കൊല്ലം സ്വദേശിയാണ്‌ സജി. ഇന്ന്‌ രാവിലെ പത്തുമണിക്ക്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ്‌ വിവാഹം. തുടര്‍ന്ന്‌ ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വിവാഹ സദ്യ നടന്നു.

സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വെള്ളിയാഴ്‌ച സുരഭി ഓഡിറ്റോറിയത്തില്‍ വിവാഹ സത്‌കാരം ഒരുക്കിയിട്ടുണ്ട്‌. ചങ്ങനാശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്‌ വേണുഗോപാലിന്റെയും കലാദേവിയുടെയും മകളാണ്‌ ശാലു മേനോന്‍.

Related Articles