നടി ശ്രീദേവി അന്തരിച്ചു

ദുബായ്: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി(54) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ദുബായില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്നത്.