നടി ശില്‍പ്പയുടെ ദുരൂഹ മരണം; മുഖ്യപ്രതി അറസ്റ്റില്‍

Untitled-1 copyതിരുവനന്തപുരം: ചലച്ചിത്ര സീരിയല്‍ നടിയും പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയുമായ ശില്‍പ്പയുടെ ദുരൂഹ മരണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും ശില്‍പ്പയുടെ കാമുകനുമായ ലിജിനെയാണ്‌ ഇന്ന്‌ രാവിലെ കാട്ടക്കടയില്‍ നിന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തമ്പാനൂര്‍ സിഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. കാട്ടക്കടയില്‍ ഒളിവില്‍ കഴിയവെയാണ്‌ പ്രതിയെ പോലീസ്‌ പിടികൂടിയത്‌. ശില്‌പയുടെ സുഹൃത്തായ ലിജിനെ കേന്ദ്രീകരിച്ചാണ്‌ രണ്ട്‌ ദിവസമായി പോലീസ്‌ അന്വേഷണം നടത്തിവന്നത്‌.

ശില്‍പയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കരമനയാറ്റില്‍ കണ്ടെത്തിയത്‌. കുട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു ശില്‍പ. പിന്നീട്‌ ശില്‌പയുടെ മരണ വാര്‍ത്തയാണ്‌ വീട്ടുകാരെ തേടി എത്തുന്നത്‌.

സംഭവത്തെ തുടര്‍ന്ന്‌ ശില്‍പയുടെ രണ്ടു കൂട്ടുകാരികളെയും ഒരു സുഹൃത്തിനെയും ചൊവ്വാഴ്‌ച പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. മറ്റൊരു സുഹൃത്ത്‌ ചോദ്യം ചെയ്യലിന്‌ എത്താതെ മുങ്ങിയതാണ്‌ പോലീസിന്‌ സംശയമുണ്ടാക്കിയത്‌. ശില്‌പയുടെ മരണം ആത്മഹത്യയാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമം. മുങ്ങിമരണമാണെന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പര്‍ട്ട്‌.

എന്നാല്‍ ശില്‍പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ മാതാപിതാക്കള്‍ ആരോപിച്ചതോടെയാണ്‌ വീണ്ടും അന്വേഷണം ആരംഭിച്ചത്‌. അറസ്റ്റിലായ ലിജിനും ശില്‍പയും തമ്മില്‍ സംഭവദിവസം സംസാരിക്കുകയും ഇരുവരും തമ്മില്‍ വാക്ക്‌ തര്‍ക്കം ഉണ്ടാവുകയും ചെയ്‌തുവെന്നാണ്‌ ദൃക്‌സാക്ഷികള്‍ നല്‍കിയിരിക്കുന്ന മൊഴി.

Related Articles