ട്രെയിനില്‍ വെച്ച് നടി സനൂഷയെ അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: പ്രശസ്ത സിനിമാതാരം സനൂഷയ്ക്ക് നേരെ കയ്യേറ്റം. മംഗലാപുരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. എ സി കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന നടിയോട് അടുത്ത ബര്‍ത്തിലുണ്ടായിരുന്ന യുവാവ് മോശമായി പെരുമാറുകയായിരുന്നു.

അതിക്രമം നടത്തിയ യുവാവിന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും സമീപത്തുണ്ടായവരൊന്നും സഹായത്തിനെത്തിയില്ലെന്ന് സനൂഷ പറഞ്ഞു. എന്നാല്‍ തന്റെ ബഹളം കേട്ട് എത്തിയ കഥാകൃത്ത് ഉണ്ണി ആര്‍ ഉം കോഴിക്കോട് നിന്നുള്ള യാത്രക്കാരനായ രഞ്ജിത്തുമാത്രമാണ് സഹായിച്ചതെന്ന് നടി പറഞ്ഞു.

ഇന്നലെ രാത്രി വടക്കാഞ്ചേരി സ്റ്റേഷനിലാണ് സംഭവം നടന്നത്. സനൂഷയുടെ പരാതിയില്‍ കന്യാകുമാരി സ്വദേശിയായ ആന്റോ ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഐ പി സി 354 പ്രകാരം ലൈംഗീക അതിക്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.