നടിമാരുടെ രാജി ധീരം; അഭിനന്ദിച്ച് ടി പി മാധവന്‍

തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എയില്‍ രാജിവെച്ച നടമാര്‍ക്ക് പിന്തുണ നല്‍കി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി പി മാധവന്‍.

നടിമാരുടെ രാജി ധീരമായ പ്രവര്‍ത്തിയാണെന്ന് സംഘടനയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ നാല് പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദേഹം പറഞ്ഞു. ദിലീപിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചെടുത്തത് ശരിയായില്ലെന്നും ടിപി മാധവന്‍ പറഞ്ഞു.

അതെസമയം രാജിവെച്ച നടിമാര്‍ക്ക് പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, എന്നിവരാണ് രാജിവെച്ചത്. ഇവര്‍ക്ക് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരടക്കം പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. നൂറോളം ചലച്ചിത്ര പ്രര്‍ത്തകര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.