നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: നടി പാര്‍വതി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാത കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.