ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ല;പാര്‍വ്വതി

Story dated:Tuesday December 22nd, 2015,11 27:am

parvathi 2കോഴിക്കോട്‌: താനൊരിക്കലും ജാതിപ്പേരില്‍ അറിയപ്പെടാന്‍ ഇഷ്ട്‌ടപ്പെടുന്നില്ലെന്ന്‌ പ്രശസ്‌ത സിനിമാതാരം പാര്‍വ്വതി. കഴിഞ്ഞ പത്തു വര്‍ഷമായി തെറ്റായ പേരിലാണ്‌ താന്‍ അറിയപ്പെടുന്നതെന്നും പാര്‍വ്വതി മേനോന്‍ അന്ന്‌ അറിയപ്പെടുന്ന താരം വ്യക്തമാക്കി.

ദയവു ചെയ്‌ത്‌ തന്റെ പേരിനൊപ്പം ഒരുകരാണവശാലും മേനോന്‍ ചേര്‍ക്കരുതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളും സിനിമാക്കാരും മനസിലാക്കണമെന്നും ഇതിനായി ഇവരുടെയെല്ലാം സഹായം തനിക്ക്‌ വേണമെന്നും പാര്‍വ്വതി പറഞ്ഞു.

ബാര്‍ അസോസിയേഷന്‍ കോഴിക്കോട്‌ പാര്‍വ്വതിക്കും കാഞ്ചനമാലയ്‌ക്കും നല്‍കിയ സ്വീകരണത്തേില്‍ സംസാരിക്കവെയാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.