മോഹന്‍ലാലിന്റെ നിലാപാട് ഉചിതമല്ല;ശക്തമായ പ്രിതിഷേധവുമായ് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമറിയിച്ച് വനിതാ കമ്മീഷന്‍. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിലും നടിമാരുടെ രാജിയിലും താരസംഘടനയുടെ നിലപാടിനെതിരെ വനിതാകമ്മീഷന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നടിമാരുടെ രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്നും അവര്‍ വ്യക്തമാക്കി.

അതെസമയം ലഫ്‌നന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതടോയെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.