അഭിനയം നിര്‍ത്തില്ല; മംമ്ത മോഹന്‍ദാസ്

mamtaഅഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് മംമ്താ മോഹന്‍ദാസ് രംഗത്ത്. ശരീരം അനുവദിക്കാത്തതിനാല്‍ അഭിനയത്തോട് വിട പറയുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് മംമ്ത ട്വിറ്ററില്‍ കുറിച്ചു.

പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്നും അത് സംപ്രേഷണം തുടങ്ങാനിരിക്കുന്ന ഒരു ചാനലിന്റെ ട്രയല്‍ റണ്‍ മാത്രമായിരുന്നു എന്നും മംമ്ത ട്വിറ്ററില്‍ കുറിച്ചു.
രണ്ടാമതും അര്‍ബുദ രോഗത്തെ തുടര്‍ന്ന് സിനിമാ ലോകത്തു നിന്നും താല്‍ക്കാലികമായി വിട്ടു നിന്ന മംമ്ത ‘ടു നൂര്‍ വിത്ത് ലൗ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങവെയാണ് അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്.