നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ റെയ്ഡ്

Story dated:Saturday July 1st, 2017,02 22:pm

കൊച്ചി : നടി കാവ്യ മാധവന്റെ കൊച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷ്യ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഓഫീസിലാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ അതീവരഹസ്യമയാണ് പിരശോധന നടന്നത്.

11 മണി മുതല്‍ രണ്ടുമണിവരെയാണ് പരിശോധന നടന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കേസിലെ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ കടയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് സൂചന.

കത്തില്‍ രണ്ടിടത്ത് കടയെകുറിച്ച് പരാമര്‍ശിക്കുന്നതായാണ് സൂച. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സുനി കാക്കനാട്ടെ കടയില്‍ എത്തിയതായും കത്തില്‍ പറയുന്നുണ്ട്.

കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.