എ.എം.എം.എ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; കൂടിക്കാഴ്ച അടുത്തമാസം

കൊച്ചി: താരസംഘടനയായ എ എം എം എയും വുമണ്‍ ഇന്‍ സിനമാ കളക്ടീവും തമ്മിലുള്ള ചര്‍ച്ച അടുത്തമാസം നടക്കും. ഓഗസ്റ്റ് ഏഴാം തിയ്യതിയാണ് ചര്‍ച്ച. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ട് പാര്‍വ്വതി, പത്മപ്രിയ,രേവതി എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടികളുമായി എഎംഎംഎ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്ത കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ എ എം എം എയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ധാരണയായിരുന്നു. ഇതോടെ ഇരു സംഘടനകളും തമ്മില്‍ ഭിന്നത മുറുകുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിക്കൊപ്പം രമ്യാ നമ്പീശന്‍, റീമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്ന് പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ വിഷയം ചര്‍ച്ച ചെയ്യാനായി കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

Related Articles