വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ട്;പള്‍സര്‍ സുനി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കൂടുതല്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി. ഇന്ന് രാവിലെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. ജരാക്കാന്‍ കൊണ്ടുവന്നപ്പോര്‍ മാധ്യമപ്രവര്‍ത്തകരോടാണ് പള്‍സര്‍ സുനി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിവന് മറുപടിയായാണ് സുനി മറുപടി നല്‍കിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സുനിയെ  കോടതിയില്‍ ഹാജരാക്കിയത്. അങ്കമാലി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനിക്ക് വേണ്ടി അഡ്വ.ബി എ ആളൂര്‍ ഹാജരായി.

കേസില്‍  ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സുനി തന്റെ അഭിഭാഷകനായ അഡ്വ. ബി എ ആളൂരിനെ അറിയിച്ചതെന്ന് പറയുന്നു.  ജയിലിന് പുറത്തിറങ്ങിയാല്‍ ആരെങ്കിലും അപായപ്പെടുത്തുമെന്ന് സുനിക്ക് ഭയമുള്ളതിനാലാണ് ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാട് സുനി സ്വീകരിച്ചതെന്ന് അഡ്വക്കേറ്റ് ബി എ ആളൂര്‍ പറഞ്ഞു.പള്‍സര്‍ സുനിയുടെപേരിലുള്ള പഴയ കേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അമേതസമയം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു.
കേസില്‍ നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷായേയും പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. അന്വേഷണം ദീലിപിന്റെ മാനേജര്‍ അപ്പുണ്ണിയിലേക്കും കേന്ദ്രീകരിക്കുന്നുണ്ട്.